[WATCH]: ഉക്രൈന്‍ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോര്‍ട്ട് ഫിലിം
ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയില്‍ എരിഞ്ഞു തീര്‍ന്ന സ്വന്തം മകള്‍ …. പടയാളികള്‍ തട്ടിക്കൊണ്ടുപോയ സ്വന്തം ഭര്‍ത്താവ്….. പട്ടാളക്കാര്‍ തകര്‍ത്തെറിഞ്ഞ സ്വന്തം മാനം … അവര്‍ ചാമ്പലാക്കിയ തന്റെ വീട്….ഇവയ്ക്കിടയില്‍ സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചു കൊണ്ട് ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഒരു മലയാളി വീട്ടമ്മയുടെ കദനകഥ പറയുകയാണ് ‘ഒരു വിലാപം’ എന്ന മലയാള ഷോര്‍ട്ട് ഫിലിമിലൂടെ മോനിച്ചന്‍ കളപ്പുരയ്ക്കല്‍.
സ്വിറ്റ്‌സര്‍ലണ്ടില്‍ ഈ വര്‍ഷം നടന്ന കേളി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം നേടിയ ഈ ഷോര്‍ട്ട് ഫിലിം, ഉക്രൈന്‍ യുദ്ധം പ്രധാന കഥാതന്തുവായ ആദ്യത്തെ മലയാള ഷോര്‍ട്ട് ഫിലിം കൂടിയാണ്.
ഷോര്‍ട്ട് ഫിലിം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.