റിലീസിന് മുന്‍പേ മോഹന്‍ ലാലിന്റെ വില്ലന്‍ കൊണ്ടുപോയ റെക്കോര്‍ഡുകള്‍ ഇതൊക്കെയാണ്

ബി ഉണ്ണികൃഷ്ണനൊപ്പമുള്ള മോഹന്‍ലാലിന്റെ നാലാമതത്തെ ചിത്രമാണ്  ക്രൈം തില്ലര്‍ മൂഡിലൊരുക്കിയ വില്ലന്‍. മാത്യു മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ തമിഴ് സിനിമ താരങ്ങളായ വിശാലയും, ഹന്‍സികയും എത്തിയതും, സോള്‍ട്ട് ആന്‍ഡ് പെപ്പറിലുള്ള മോഹന്‍ ലാലിന്റെ ലുക്കും കൊണ്ട് വില്ലന്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ റിലീസിന് മുന്‍പേ തന്നെ വില്ലന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് .

പുലിമുരുകന് തൊട്ടുപിന്നിലായി ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് എന്ന റെക്കോര്‍ഡിലേക്കാണ് വില്ലന്‍ ഇടം നേടിയിരിക്കുകയാണ്.വില്ലന്‍ സിനിമയുടെ ചാനല്‍ അവകാശം റിലീസിന് മുമ്പേ സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ടിവി. ഏഴ് കോടി രൂപയ്ക്കാണ് സൂര്യ ടി.വി ചാനല്‍ അവകാശം വാങ്ങിയത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് വില്ലന് ലഭിച്ചിരിക്കുന്നത്.

ചാനല്‍ അവകാശത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ ലാലിന്റെ തന്നെ പുലിമുരുകനാണ്. പത്ത് കോടിയില്‍ അധികമാണ് പുലമുരുകന് വേണ്ടി ഏഷ്യാനെറ്റ് ചെലവാക്കിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ചാനല്‍ അവകാശം നേടിയ രണ്ട് ചിത്രങ്ങളും മോഹന്‍ലാലിന്റേതായി.

ഓഡിയോ അവകാശത്തിലും പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ മോഹന്‍ ലാല്‍ ചിത്രം.സാധാരണ പത്ത്, പതിനഞ്ച് ലക്ഷം രൂപയ്ക്ക് മലയാള സിനിമകളുടെ ഓഡിയോ അവകാശം വിറ്റ് പോകുമ്‌ബോള്‍ 50 ലക്ഷം രൂപയ്ക്കാണ് വില്ലന്റെ ഓഡിയോ അവകാശം ഇന്ത്യയിലെ വലിയ മ്യൂസിക് കമ്പനിയായ ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. ഫോര്‍ മ്യൂസിക്‌സാണ് വില്ലനിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വില്ലന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റ് പോയത്. ഒരു കോടി രൂപയ്ക്കാണ് ചിത്രം ഹിന്ദിയിലേക്ക് എടുത്തിരിക്കുന്നത്. സ്‌റ്റൈലിഷ് ക്രൈം തില്ലറായി എത്തുന്ന ചിത്രത്തിന് ഹിന്ദിയിലും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും 8k യില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം എന്ന റെക്കോര്‍ഡും വില്ലന് അവകാശപ്പെട്ടതാണ്. ആക്ഷന് വളരെയേറെ പ്രധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് പുലിമുരുകന്‍ ഫെയിം പീറ്റര്‍ ഹെയ്‌നും, സ്റ്റണ്ട് സില്‍വയുമാണ്.

കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോര്‍ഡ് കാലാപാനിക്കാണ്. 450 തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്ത്. ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ് വില്ലന്റെ അണിയറ പ്രവര്‍ത്തകര്‍.