ബുള്ളറ്റ് ട്രെയിനുകളല്ല പകരം മികച്ച റെയില്‍വേകളാണ് ഞങ്ങള്‍ക്ക് വേണ്ടത്;മോദിയോട് പതിനേഴുകാരി

മുംബൈ ട്രെയിന്‍ ദുരന്തത്തിന്റെയും, തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ കേന്ദ്രം കടുത്ത പ്രതിരോധത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പതിനേഴുകാരിയുടെ നിവേദനം.

അടിയന്തിര നടപടികളുടെ അപര്യാപ്തതയാണ് അപകടങ്ങളിലേയ്ക്ക് വഴി തുറക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പതിനേഴുകാരിയുടെ നിവേദനം ചര്‍ച്ചയാകുന്നത്.

ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പകരം മികച്ച റെയില്‍വേകളാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് ശ്രേയ ചവാന്‍ എന്ന പതിനേഴുകാരി നിവേദനം അയച്ചിരിക്കുന്നത്.

അഹമ്മദാബാദില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ ചവാന്‍. ബുള്ളറ്റ് ട്രെയിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ശ്രേയ ചവാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. 24 മണിക്കൂറിനുള്ളില്‍ 4327 പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.