ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവ: മോദി, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113ാം ജന്മദിനവും ഇന്ന്
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി അഭിപ്രായപ്പെട്ടു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ ആദരമര്‍പ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113ാം ജന്മദിനവും ഇന്നാണ്. ലാല്‍ബഹദൂര്‍ ശാസ്ത്രിയും സമാധി സ്ഥലമായ വിജയ്ഘട്ടില്‍ എത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148 ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേക വീഡിയോ അനുസ്മരണവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
गांधी जयंती पर बापू को शत्-शत् नमन! I bow to beloved Bapu on Gandhi Jayanti. His noble ideals motivate millions across the world. pic.twitter.com/NFUHMLVCxo
— Narendra Modi (@narendramodi) October 2, 2017
जवानों एवं किसानों के प्रणेता एवं देश को कुशल नेतृत्व प्रदान करने वाले शास्त्री जी को नमन! Remebering Lal Bahadur Shastri ji on his Jayanti. pic.twitter.com/88ieTHnZip
— Narendra Modi (@narendramodi) October 2, 2017