സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം അമേരിക്കക്കാരനായ റിച്ചാര്‍ഡ് തെലറിന്
ഓസ് ലോ: 2017ലെസാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്‍ പ്രഫ. റിച്ചാര്‍ഡ് എസ്. തെലര്‍ക്ക്. അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എസ്. തെലര്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രഫസറാണ്. ബിഹേവിയറല്‍ ഇകണോമിക്‌സിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് പ്രഫ. തെലര്‍. സമൂഹത്തിന്റെ പ്രധാന പ്രതിസന്ധികള്‍ക്ക് ബിഹേവിയറല്‍ എകണോമിക്‌സിലൂടെ പരിഹാരം കണ്ടെത്താമെന്നാണ് പ്രഫ. തലര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.