ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കൈരളി ചാനല്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു : സരിത എസ് നായര്‍ (വീഡിയോ)
മൂക്കന്‍
കാലങ്ങള്‍ക്ക് ശേഷം സോളാര്‍ വിഷയം വീണ്ടും കത്തുകയാണ്. പണം , കൈക്കൂലി, അഴിമതി എന്നിവയില്‍ നിന്ന് മാറി സരിതയെ മന്ത്രിമാര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണ് ഇപ്പോള്‍ ആഘോഷമായി മാറിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കാന്‍ കൈരളി ചാനല്‍ തന്നെ സമീപിച്ചു എന്ന നിലയില്‍ സരിതയുടെതായി പുറത്തു വന്ന ഒരു പഴയ വീഡിയോയാണ് വാര്‍ത്തയില്‍.അതായത് യു ഡി എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയം സരിത ജയ് ഹിന്ദ് ചാനലിനു നല്‍കിയ ഒരു അഭിമുഖം. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൈരളി ചാനൽ 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്നതായിരുന്നു അത്. അന്ന് ആ വീഡിയോയില്‍ സരിത പറഞ്ഞ പല കാര്യങ്ങളുമാണ് ലൈംഗിക ആരോപണം ഉന്നയിച്ച വേളയില്‍ പുറത്തുവിട്ടതും എന്നത് യാദ്രിഛികമായി തോന്നാം .
കൃത്യമായി പറഞ്ഞാല്‍ JUNE 25, 2015 നു മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും ആഘോഷിച്ച ഒരു വാര്‍ത്ത. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് എതിരെ ആരോപണം ഉന്നയിക്കാന്‍ കൈരളി ചാനല്‍ തനിക്ക് 10കോടി രൂപ വാഗ്ദാനം നല്‍കി എന്ന് സരിത ചാനലുകള്‍ക്ക് മുന്‍പില്‍ തുറന്ന പറഞ്ഞിരുന്നു. “അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നപ്പോൾ കൈരളി ടി.വി യുടെ റിപ്പോർട്ടർ വന്നിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ ആദ്യം അവർ 5 കോടിരൂപ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉള്ള ആരോപണങ്ങൾ എന്തെല്ലാമെന്ന് വന്നുകണ്ട റിപോർട്ടർ പറഞ്ഞിരുന്നു. അത് താൻ ഉന്നയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് സരിത ഇതെല്ലാം പറഞ്ഞാൽ 10 കോടിരൂപതരാമെന്നു പറഞ്ഞു. എന്നാൽ അന്നൊന്നും താൻ ഇത് ആരോടും പറഞ്ഞിരുന്നില്ല. പത്രക്കാരോടും പറഞ്ഞില്ല. കൈരളിചാനലും ഇ.പി.ജയരാജനും മുഖ്യമന്ത്രിയേയും സർക്കാരിനേയും കുടുക്കാൻ ആരോപണങ്ങൾ ഉന്നയിക്കാനാണ് തന്നെയും തന്റെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെയും സമീപിച്ചതെന്നും .താന്‍ വഴങ്ങാതെ വന്നപ്പോള്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയുമായി ബന്ധപെടുത്തി ലൈംഗീക ആരോപണം ഉന്നയിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ പണവും കൂടാതെ കേസുകള്‍ തീര്‍ക്കാനും സഹായിക്കാം എന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്.
സോളാര്‍ കേസില്‍ സമരം നടത്തിയ ആള്‍ തന്നെ ഇങ്ങിനെ വാഗ്ദാനവുമായി വരികയായിരുന്നു സരിത വീഡിയോയില്‍ തുറന്നു പറഞ്ഞിരുന്നു.”അതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പിതാവിനെപോലെയാണ് എന്ന് പറഞ്ഞ സരിത 2016 ഏപ്രില്‍ 3 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്ന കത്തുമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. സോളാര്‍ കേസില്‍ കസ്റ്റഡിയിലിരിക്കേ 2013 ജൂലൈ 19ന് സരിത എഴുതിയ കത്ത് അന്ന് ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലാണ് പുറത്തുവിട്ടത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാർ കേസിന്റെ നാൾവഴികളിലുടനീളം വൻ വിവാദമുണ്ടായിരുന്നു. അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകാനാണു കത്ത് എഴുതിയത്. അപമാനം ഭയന്നാണ് ഈ കത്ത് താൻ സോളാർ കമ്മിഷനു നൽകാതിരുന്നത് എന്നും സരിത പറഞ്ഞിരുന്നു. ഒരു മുൻ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തിൽ സരിത പറയുന്നു.
സംസ്ഥാന മന്ത്രിയുടെ വസതിയിൽവച്ചാണു മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാർക്കു തന്നെ കാഴ്ചവയ്ക്കാൻ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചു കത്തിൽ പറയുന്നു. മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാൽ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധമാണു മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽവച്ചു ദുരുപയോഗം ചെയ്തത് സരിത പറഞ്ഞിരുന്നു. അതേസമയം അന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെയാണ് സരിത ഇന്നും നിലകൊള്ളുന്നത്.