ചവറ കെഎംഎംഎല്ലില്‍ നടപ്പാലം തകര്‍ന്ന് ഒരു മരണം; 20 പേര്‍ക്ക് പരുക്ക്, നിരവധിപേരെ കാണാതായി
കൊല്ലം: ചവറ കെ.എം.എം.എല്‍ യൂണിറ്റിന് സമീപം പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. കെ.എം.എം എല്ലില്‍ നിന്ന് എം.എസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ ഇരുമ്പില്‍ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്.
രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേര്‍ അപകടത്തില്‍പ്പെട്ടു.അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരുക്ക്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തില്‍ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റ എല്ലാവരേയും കമ്പിനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പിനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.