രാജകുടുംബാംഗങ്ങളുടെ അറസ്റ്റുകള്‍ക്ക് ഇടയില്‍ ദുരൂഹതകള്‍ ബാക്കിവെച്ച് സൗദിയില്‍ ഒരു രാജകുമാരന്‍ കൂടി മരിച്ചു ; 24 മണിക്കൂറിനിടെ മരിക്കുന്ന രണ്ടാമത്തെ രാജകുമാരന്‍
അഴിമതി നടത്തിയതിനു രാജകുടുംബാംഗങ്ങളുടെ അറസ്റ്റ് തുടരുന്നതിന് ഇടയില്‍ സൗദിയില്‍ ഒരു രാജകുമാരന്‍ കൂടി മരിച്ചു. സൗദി രാജകുമാരന്‍ പ്രിന്‍സ് അബ്ദുള്‍ അസീസ് മരിച്ചതായി റിപ്പോര്‍ട്ട് . 44 വയസായിരുന്നു. സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്‍താഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മരണ കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിക്കുന്ന രണ്ടാമത്തെ രാജകുമാരനാണു ഇദ്ദേഹം. ഇദേഹത്തിന്റെ പിതാവ് രാജാവ് ഫഹദ് കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയിരുന്നു. അതിനു പിന്നാലെയാണ് മകന്‍റെ മരണവാര്‍ത്ത എത്തുന്നത്. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നതായി ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൗദി രാജകുടുംബത്തില്‍ നിന്നും വീണ്ടുമൊരു മരണ വാര്‍ത്ത പുറത്തുവരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ കൊല്ലപ്പെട്ടത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ കൂടിയായിരുന്ന മുക്രിന്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടയത്. അബ്ദുള്‍ അസീസ് മരിച്ചതായി നേരത്തെ ട്വിറ്ററില്‍ വാര്‍ത്ത പരന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.









