വെഡിങ് വീഡിയോകള്‍ ഹിറ്റാകുമ്പോള്‍ ഇത് കണ്ടിട്ട് പൊളിച്ചു എന്നാരും പറയില്ല; ചിരിപ്പിച്ചു എന്നാകും പറയുക. ചിരിപ്പിച്ച് വൈറലായ വീഡിയോ

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് കല്യാണ ദിനമായിരിക്കും എന്നത് ഉറപ്പാണ്.. അതുണ്ട് തന്നെ തങ്ങളുടെ കല്യാണം ഏറ്റവും ഭംഗിയുള്ളതാക്കാന്‍ എന്ത് ബുദ്ധിമുട്ടും സഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് ഫോട്ടോഷൂട്ടും, വീഡിയോ ഷൂട്ടുമൊക്കെ വ്യത്യസ്ത കൊണ്ട് മികച്ചതാക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.

വിവാഹത്തിനു മുമ്പും ശേഷവുമൊക്കെ എത്രത്തോളം വൈവിധ്യമായി ഫോട്ടോഷൂട്ട് തയ്യാറാക്കാം എന്നാലോചിച്ച് തലപുകയ്ക്കുന്നവരാണ് മിക്ക വധൂവരന്മാരും. സിനിമയെപ്പോലും വെല്ലുംവിധത്തിലുള്ള വെഡ്ഡിങ് വിഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ പലപ്പോഴും ഇതിനിടയില്‍ പറ്റുന്ന ചില അമളികള്‍ ചിരിയുണര്‍ത്തുന്നവയാണ്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ഒരു ബീച്ചിനു സമീപത്തു നിന്ന് അവിസ്മരണീയമായ ദൃശ്യങ്ങള്‍ക്കായി പോസ് ചെയ്യുകയായിരുന്നു ആ വരനും വധുവും. പാറക്കെട്ടിനു മുകളില്‍ കയറിനിന്നു സ്വയംമറന്നു പോസ് ചെയ്ത വധുവിനാണ് പണികിട്ടിയത്. ആഞ്ഞടിച്ച തിരമാലക്കറിയില്ലായിരുന്നു വധുവും വരനും നില്‍ക്കുന്ന കാര്യം. അത് നേരെ കരയിലേക്ക് വീശി വധു ഡാ കിടക്കുന്നു തറയില്‍. തീര്‍ന്നില്ല പ്രിയതമയെ പുണര്‍ന്നു നില്‍ക്കുന്ന വരനും ഒപ്പം വീണെന്നു പറഞ്ഞാല്‍ മതിയല്ലോ.