‘ലിംഗ’മുപയോഗിച്ച് ട്രാക്ടര്‍ വലിച്ചു നീക്കി ദിഗംബര സന്യാസി;സംഭവം വൈറല്‍

അലഹബാദ്: പല്ല്, തലമുടി എന്നീ ശരീരത്തിലെ അവയവങ്ങള്‍ ഉപയോഗിച്ച് ഭാരം ഉയര്‍ത്തിയും,വാഹനം വലിക്കുകയുമൊക്കെ ചെയ്ത് നിരവധി റെക്കോര്‍ഡുകള്‍ നേടുകയും,ആളുകളുടെ കയ്യടി നേടുന്നതുമൊക്കെ ഏവരും കേട്ടിട്ടുണ്ട്. എന്നാല്‍, ലിംഗം ഉപയോഗിച്ച് ആളുകള്‍ കയറിയ ട്രാക്ടര്‍ വലിച്ചു നീക്കുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമാകാം. അലഹബാദില്‍ ഗംഗാ നദിയുടെ തീരത്ത് വാര്‍ഷിക കുംഭമേളയുടെ ഭാഗമായി ഒരു സന്യാസിയാണ് ഇത്തരത്തില്‍ വ്യത്യസ്ത രീതി ഉപയോഗിച്ച് ട്രാക്ടര്‍ വലിച്ചുനീക്കിയത്. നഗ്‌നനായ സന്യാസി ലിംഗത്തില്‍ കയറുകെട്ടി ട്രാക്ടര്‍ വലിച്ചു നീക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.നാല് ആളുകള്‍ കയറിയിരുന്ന ട്രാക്ടറാണ് സന്യാസി ലിംഗത്തില്‍ കെട്ടി വലിച്ചുനീക്കിയത്.

ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു പുണ്യനദികള്‍ സംഗമിക്കുന്ന പ്രയാഗിലാണ് സംഭവം. സന്യാസിയുടെ വ്യത്യസ്ത പ്രവര്‍ത്തനം കാഴ്ചക്കാരില്‍ ഞെട്ടലുണ്ടാക്കി. ആത്മീയതയുടെ ശക്തി തെളിയിക്കുന്നതിനാണ് സന്യാസി ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍. നേരത്തെ, 2014ല്‍ ഒരു സന്യാസി 12 ഇഷ്ടികളും 2016ല്‍ മറ്റൊരു സന്യാസി വലിയ പാറകക്ഷണവും ലിംഗത്തില്‍ കെട്ടി ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

ഹൈന്ദവ ചാന്ദ്രാ കലണ്ടര്‍ പ്രകാരം ഒരു മാസം നീണ്ടു നില്‍ക്കുന്ന കുംഭമേളയാണ് പ്രയാഗില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും സന്യാസികളും അല്ലാത്തവരുമായി നിരവധി പേരാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ ആത്മീയ ശക്തിയും സ്ഥിരോത്സാഹവും സഹനശക്തിയും തെളിയിക്കാന്‍ സന്ന്യാസിമാരും ഗുരുക്കന്മാരും വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.