പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു പാകിസ്ഥാനില്‍ ദുരന്തം അരങ്ങേറിയത്. കൊഹാട്ടില്‍ നിന്നും റായിവിന്ദിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.ബസിലുണ്ടായിരുന്ന 27 പേര്‍ സംഭവസ്ടലത്തുവച്ചുതന്നെ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റതില്‍ പലരുടേയും നില ഗുരുതരമാണ്.അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ബസില്‍ 100 ഓളം പേര്‍ ഉണ്ടായിരുന്നു.