കളത്തിനകത്തും പുറത്തും കോഹ്ലി തന്നെ ഒന്നാമന്‍;ഈ വര്‍ഷമേറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടിനെ

കളത്തിനകത്തും പുറത്തും തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി.വിരാടിന്റെ തോളിലേറി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരകള്‍ സ്വന്തമാക്കി കുതിച്ചപ്പോള്‍ നിര്‍ണായക പ്രകടനങ്ങളുടെ വിരാട് ശരിക്കും ക്യാപ്റ്റന്റെ കാളി പുറത്തെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു.അതുകൊണ്ട് തന്നെ 2017-ല്‍ ഓണ്‍ലൈന്‍ ഏറ്റവുമധികം സേര്‍ച്ച ചെയ്യപ്പെട്ട കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ഒന്നാമന്‍.

യാഹൂ പുറത്തിറക്കിയ പട്ടികയിലാണ് കോഹ്ലി ഒന്നാം സ്ഥാനത്തിടം പിടിച്ചിരിക്കുന്നത്. കളിക്കളത്തില്‍ മികച്ച റെക്കോര്‍ഡുകള്‍ പടുത്തുയര്‍ത്തിയപ്പോള്‍,കളത്തിനു പുറത്ത് വിവാഹവുമായി ബന്ധപ്പെട്ടാണ് കോലി വാര്‍ത്തയില്‍ നിറഞ്ഞത്.

കോഹ്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എം.എസ് ധോണിയാണ് ഏറ്റവുമധികം തെരയപ്പെട്ടത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് പൂനെ ടീമിന്റെ ക്യാപ്റ്റന്‍സ് നഷ്ടമായതും ടീം ഉടമ ഹര്‍ഷ് ഗോയങ്കയുടെ പരസ്യവിമര്‍ശനവുമൊക്കെയാണ് ധോണിയെ വാര്‍ത്തയിലെ താരമാക്കിയത്. പി.വി സിന്ധുവാണ്ഓണ്‍ലൈനില്‍ ഏറ്റവുമധികം തെരയപ്പെട്ട കായികതാരങ്ങളില്‍ മൂന്നാം സ്ഥാനത്ത്.