ജമ്മുവില്‍ പട്ടാളക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ മൂന്നു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അവന്തിപുരയിലെ സിആര്‍പിഎഫ് 185-ാം ബറ്റാലിയന്‍ പരിശീലന കേന്ദ്രത്തിനു നേരെ പുലര്‍ച്ചെ 2.10ന് ആണ് ആക്രമണം നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സൈന്യവും ഭീകരരും നേർക്ക് നേർ ഏറ്റുമുട്ടിയെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. പരിശീലകേന്ദ്രത്തിനു നേരെ ഗ്രനേഡുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.