മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു

മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സ്വദേശിയായ കെ സുജിത്താണ് മരിച്ചത്. വെടിയേറ്റ് മരിച്ച നിലയിലാണ് സുജിത്തിന്റെ ശരീരം കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് സീതത്തോട് വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്. ലീവിന് വന്നപ്പോള്‍ ആണ് സംഭവം ഉണ്ടായത്.തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് സുജിത്ത് തിരികെ പോയത്. പഞ്ചാബ് സിഗ്‌നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.