14കാരനെ അമ്മ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു ; സംഭവം കൊല്ലത്ത്
കൊല്ലം കുണ്ടറയിലാണ് സംഭവം. കൊല്ലം മുഖത്തലയിലാണ് മൂന്നുദിവസം മുമ്പ് കാണാതായ കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബി (14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ജയമോളെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടെ കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ജിത്തു കൊല്ലപ്പെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മകനെ കൊലപ്പെടുത്തിയതായി അമ്മ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്നാണ് പരാതി നല്‍കുന്നത്. കുട്ടിയെ കാണ്മാനില്ല എന്ന് കാട്ടി പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും പരസ്യങ്ങളും നല്‍കിയിരുന്നു.