വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെയും അമ്മയെയും യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍ : തനിക്ക് ഇഷ്ടമുള്ള യുവതിയെ വിവാഹം ചെയ്ത് കൊടുക്കാത്തില്‍ പ്രകോപിതനായി യുവാവ് വീട്ടില്‍കയറി യുവതിയെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു.തളിയില്‍ സ്വദേശി രഞ്ജിത്താണ് (28) താന്‍ പ്രണയിച്ച യുവതിയെയും അമ്മയെയും കുത്തിപരിക്കേല്‍പ്പിച്ചത്. പരയ്യന്നൂര്‍ രാമന്തളി ചിറ്റടിയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ യുവതിയെ വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തു. ഇതിലുള്ള വിരോധം കാരണം വീട്ടില്‍ക്കയറി അക്രമിച്ചതായാണ് പരാതി.

സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമത്തില്‍ പരിക്കേറ്റ യുവതിയെയും അമ്മയെയും പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.