‘സൊ…. ക്യൂട്ട്’ വധുവായി ഭാവന;ആശംസ നേരാന്‍ താരങ്ങളുടെ നീണ്ട നിരയും- ചിത്രങ്ങള്‍ കാണാം
മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തില്‍ വളരെ ലളിതമായി നടന്ന ചടങ്ങായില്‍ കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി ഭാവനയെ തന്റെ ജീവിത പങ്കാളിയാക്കി.

ഭാവനയുടെ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ലളിതമായി അണിഞ്ഞൊരുങ്ങിയെത്തിയ ഭാവന സൊ ക്യൂട്ട് തന്നെയെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമ്റ്റുകള്‍.ഇതിനിടെ ഏതൊക്കെ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി എന്നറിയാനും ആരാധകര്‍ക്ക് ആകാംഷയുണ്ട്.

നടിമാരായ ലെന, മഞ്ജു വാര്യര്‍, ഷംന കാസിം, ഭാഗ്യലക്ഷ്മി, നവ്യാനായര്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്.











