സലീം കുമാറിന്റെയും പി.സി ജോര്‍ജ്ജിന്റെയും വാക്കുകള്‍ വേദനിപ്പിച്ചു എന്ന് നടി ശില്പാ ബാല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി നടി ശില്പാ ബാല. ആക്രമണത്തെ അതിജീവിച്ച നടി പരാതി നല്‍കിയത് ഏറെ ധീരമായ ഒരു നീക്കമായിരുന്നുവെന്ന് ശില്പാ ബാല പറയുന്നു. ‘കളിച്ചു ചിരിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും ഏറെ ബുദ്ധിയും ആത്മധൈര്യവുമുള്ള പെണ്‍കുട്ടിയാണ് അവള്‍.

ചുറ്റുമുള്ള ആളുകള്‍ നല്‍കുന്ന പിന്തുണയാണ് അവളുടെ ശക്തി. എല്ലാവരേക്കാളും അവള്‍ക്ക് പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്. ഈ സംഭവത്തിന് ശേഷവും ഇനിയങ്ങോട്ടും അദ്ദേഹം ഇങ്ങനെ തന്നെ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ സമാധാനം. ശില്പ പറയുന്നു.

എന്നാല്‍ ആക്രണത്തിന് ശേഷം ചിലരുടെ പ്രസ്താവനകള്‍ അവളെ വേദനിപ്പിച്ചു എന്നും ശില്പ പറഞ്ഞു. പത്തുദിവസത്തിനകും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങിനെ സെറ്റിലെത്തിയെന്ന പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശവും . നടനെ ചോദ്യം ചെയ്തതുപോലെ നടിയേയും ചോദ്യം ചെയ്യണമെന്ന സലീം കുമാറിന്റെ പ്രസ്താവനയും അവളെ ഏറെ വേദനിപ്പിച്ചു.

കുറ്റാരോപിതനെ പിന്തുണയ്ക്കുന്നതു പോലെ അവളെയും പിന്തുണച്ചൂടെ. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും അവളെ പിന്തുണയ്ക്കാന്‍ ഭയപ്പെടുന്നുണ്ട്. നടന് എത്രത്തോളം പവറുണ്ട് ഈ ഇൻഡസ്ട്രിയില്‍ എന്ന് അപ്പോള്‍ തന്നെ മനസ്സിലാക്കാമെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ്പ പറഞ്ഞു.