സലിം കുമാര്‍ അന്തരിച്ചു: അനുശോചന പ്രവാഹവുമായി മലയാള സിനിമാലോകം

കൊച്ചി: ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റ്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടന ത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

1969 ഒക്ടോബര്‍ 10ന് വടക്കന്‍ പറവൂരില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് ജനനം. ചിറ്റാട്ടുകര നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കരയിലെ മൂത്ത കുന്നം ശ്രീ നാരായണ മംഗലം കോളേജില്‍ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ ഗായകനാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മി മിക്രിയില്‍ ചേര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് ബിഎ ബിരുദം നേടിയത്. ഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കവെ മൂന്ന് തവണ യൂണിവേഴ്‌സിറ്റിയുടെ മിമിക്രി കിരീടം നേടി. ബിരുദത്തിനു ശേഷം കലാഭവനില്‍ നിന്നാണ് കലാ ജീവിതം ആരംഭിക്കുന്നത്. നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് സലിം കുമാറിന്റെ കരിയര്‍ ആരംഭിക്കുന്നത്. 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചി ത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുവെങ്കിലും സലിം കുമാറിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്നത്. ദിലീപിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെങ്കാശിപ്പട്ടണത്തിന് ശേഷം പിന്നീട് സലിം കുമാറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ പറക്കും തളിക, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, സിഐഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, മായാവി തുടങ്ങി ഓരോ സിനിമകളിലൂടെയും സലിം കുമാര്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാവുകയായിരുന്നു.

പെരുമഴക്കാലം എന്ന ചിത്ര ൃത്തിലെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. 2005ല്‍ പുറത്തിറങ്ങിയ അച്ഛന്‍ ഉറങ്ങാത്ത വീട്ടിലെ അച്ഛന്‍ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും, ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള അവാര്‍ഡും ലഭിച്ചു. ‘കമ്പാര്‍ട്ട്മെന്റ്റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാര്‍ ആകണം’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. കറുത്ത ജൂതന്‍ എന്ന സിനിമക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈശ്വര വഴക്കില്ലല്ലോ എന്ന ഓര്‍മകുറിപ്പുകളും എഴുതിയിട്ടുണ്ട്. ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദവും നല്‍കി. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാര്‍ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കരള്‍ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

അനോശോചനം:
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ; സലിം കുമാറിന് അന്ത്യോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നീയിപ്പോള്‍ കരയിപ്പിക്കുകയാണ് സലീം; നൊമ്പരത്തോടെ മമ്മൂട്ടി

മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം നേരിട്ടും അല്ലാതെയും അറിയിച്ചു.