ഐപിഎല്‍ താര ലേലം:യുവരാജിന്റെ വിലയിടിഞ്ഞു;ക്രിസ് ലിന്നിനെ പൊന്നും വില നല്‍കി നിലനിര്‍ത്തി കൊല്‍ക്കത്ത;ലേലം പുരോഗമിക്കുന്നു
ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുമ്പോള്‍ താരങ്ങള്‍ക്കു വേണ്ടി കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍.ലേലത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വെടിക്കെട്ട് താരങ്ങളെ ടീമിലെത്തിച്ച് രണ്ടും കല്‍പ്പിച്ചാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ഈ വര്‍ഷത്തെ ഐപിഎല്ലിനൊരുങ്ങുന്നത്.രാഹുലും (11 കോടി), കരുണും (5.6 കോടി) ഫിഞ്ചും (6.2 കോടി), മില്ലറും (3 കോടി) എന്നീ താരങ്ങളെ പഞ്ചാബ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ഇതുവരെയുള്ളതിലെ ‘ചെലവേറിയ’ താരം. സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കയപ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 9 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സും ടീമിലെടുത്തു.
അതേസമയം, റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. ചെന്നൈയിലെക്ക് മടക്കി എത്തിക്കുമെന്ന് ധോണി ഉറപ്പു നല്‍കിയ രവിചന്ദ്രന്‍ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈക്കലാക്കി.
പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണു ക്രിക്കറ്റിന്റെ ‘ജാക്‌പോട്ട്’ തേടി ലേലത്തിനെത്തിയിരിക്കുന്നത്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരമൊരുങ്ങുക.
താരലേലത്തില്‍നിന്ന്
ശിഖര്‍ ധവാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 5.2 കോടി
ആര്‍.അശ്വിന്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 7.6 കോടി
കിറോണ്‍ പൊള്ളാര്‍ഡ് – മുംൈബ ഇന്ത്യന്‍സ് – 5.4 കോടി
ക്രിസ് ഗെയില്‍ – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല)
ബെന്‍ സ്റ്റോക്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 12.5 കോടി
ഫാഫ് ഡുപ്ലേസി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1.6 കോടി
അജിങ്ക്യ രഹാനെ – രാജസ്ഥാന്‍ റോയല്‍സ് – 4 കോടി
മിച്ചല്‍ സ്റ്റാര്‍ക്ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 9.4 കോടി
ക്രിസ് ലിന്‍-കൊല്‍ക്കത്ത -9.60 കോടി
ഹര്‍ഭജന്‍ സിങ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2 കോടി
ഷാക്കിബ് അല്‍ ഹസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2 കോടി
ഗ്ലെന്‍ മാക്‌സ്വെല്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 9 കോടി
ഗൗതം ഗംഭീര്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 2.8 കോടി
ഡ്വെയിന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 6.4 കോടി
കെയ്ന്‍ വില്യംസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3 കോടി
ജോ റൂട്ട് – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല
യുവരാജ് സിങ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2 കോടി
കരുണ്‍ നായര്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 5.6 കോടി
ലോകേഷ് രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 11 കോടി
മുരളി വിജയ് – വാങ്ങാന്‍ ആളില്ല
ഡേവിഡ് മില്ലര്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 3 കോടി
ആരോണ്‍ ഫിഞ്ച് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 6.2 കോടി
ബ്രണ്ടന്‍ മക്കല്ലം – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 3.6 കോടി
ജേസണ്‍ റോയി – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 1.5 കോടി