ഐപിഎല്‍ ലേലം തുടങ്ങി:ഗെയിലിനെ ആര്‍ക്കും വേണ്ട;അശ്വിനെ 6 കോടിക്ക് സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്;12 കോടിക്ക് ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍;ലേലത്തെ തുടരുന്നു

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ലേലം ആരംഭിച്ചു.ഇന്ത്യന്‍ ഓപ്പണര്‍ ധവാനെ സണ്‍റൈസേഴ്സ് നിലനിര്‍ത്തിയപ്പോള്‍ വാശിയേറിയ വിളികള്‍ക്കൊടുവില്‍ രവി ചന്ദ്രന്‍(7.5 crore) അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.അതെ സമയം വെടിക്കെട്ട് ബാറ്‌സ്മാന്‍ ക്രിസ് ഗെയിലിനുവേണ്ടി ഒരു ടീമും രംഗത്ത് വന്നില്ല.നാളെയും ലേലം വിളി തുടരും.അപ്പോഴും ഒരു ടീമും മുന്നോട്ട് വന്നില്ലെങ്കില്‍ ഗെയില്‍ ഇത്തവണത്തെ ഐപിഎല്ലിലുണ്ടാകില്ല.

അതേസമയം മറ്റൊരു വിന്‍ഡീസ് താരം കൈറോണ്‍ പൊള്ളാര്‍ഡിനെ (5.40) മുബൈ നിലനിര്‍ത്തി. ഇതുവരെ വിളിച്ചതില്‍ ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിനാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചിട്ടുള്ളത്.12.50 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ബെന്‍ സ്റ്റോക്‌സിനെ സ്വന്തമാക്കിയിരിക്കുന്നത്.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ടീമുകള്‍ മൊത്തം ഉടച്ചുവാര്‍ത്തതിനാല്‍ ടീമുകളുടെ ഘടന തന്നെ മാറുന്നതാണ് ഇത്തവണത്തെ ലേലത്തിലെ പ്രത്യേകത

ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം. ഇതിനായി 80 കോടി രൂപയാണ് ടീമുകള്‍ക്ക് ചെലവഴിക്കാനാകുന്നത്. ടീമുകള്‍ ഇതിനകം തന്നെ ചില താരങ്ങളെ നിലനിര്‍ത്തിയതു വഴി ഈ തുകയില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ 26 ഉം ഓസ്ട്രേലിയയില്‍ നിന്ന് 58 ഉം ന്യൂസിലന്‍ഡില്‍ നിന്ന് 30ഉം ദ.ആഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ലേലത്തിലുണ്ട്.