പ്രണവിന് പാര്‍കൗര്‍ പണ്ടേ അറിയാം; ആദിക്ക് വേണ്ടി പഠിച്ചതല്ല;സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ട് നോക്ക്
പ്രണവ് മോഹന്‍ ലാലിന്റെ ആദി വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിത്തന്നെ നടക്കുന്നുണ്ട്.അതില്‍ ആദിയിലെ ഫൈറ്റ് രംഗങ്ങളാണ് യുവ പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം വിതച്ചിരിക്കുന്നത്.പാര്‍കൗര്‍ എന്ന അഭ്യാസ മുറയിലൂടെയുള്ള ഈ ഫൈറ്റിംഗ് സീനുകള്‍ ആരാധകരെ ശരിക്കും അതിശയിപ്പിക്കുകയും ചെയ്തു.മലയാളത്തില്‍ അധികം താരങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്ത ഇവ പ്രേക്ഷകര്‍ക്ക് ശരിക്കും വിരുന്നൊരുക്കി.
എന്നാല്‍ ആദിക്കുവേണ്ടി പ്രണവ് പാര്‍കൗര്‍ അഭ്യസിച്ചതല്ലെന്നും ചെറുപ്പകാലം മുതലേ പ്രണവ് പാര്‍കൗര്‍ അഭ്യസിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. തെളിവായി പ്രണവ് പാര്‍കൗര്‍ മോഡല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പഴയകാല സിനിമയില്‍ നിന്നുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയില്‍നിന്നുള്ള ടൈറ്റില്‍ സീനിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.