ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം ; ഒരാള്‍ അറസ്റ്റില്‍ ; സംഭവം തൃശൂരില്‍
കൊച്ചി : ട്രെയിനില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പോലീസ് പിടിയില്‍. ബുധനാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് നടിയെക്കെതിരെ പീഡനശ്രമം അരങ്ങേറിയത്. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഒരു യാത്രക്കാരന്‍ ഉറങ്ങുകയായിരുന്ന നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറയുന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്.









