സിനിമ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം : ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോമഡി വേഷങ്ങളില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ നടന്മാരില്‍ ഒരാളായിരുന്നു ഹരികുമാരന്‍ തമ്പി. സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യങ്ങളില്‍ ഒരാളായിരുന്നു അദ്ധേഹം.









