പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ വിപുല്‍ അംബാനി അറസ്റ്റില്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിപുല്‍ അംബാനി അടക്കം നാലുപേര്‍ അറസ്റ്റില്‍. കവിത മണ്‍കികര്‍, ഫയര്‍സ്റ്റാര്‍ ഗ്രൂപ്പിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് അര്‍ജുന്‍ പാട്ടീല്‍, നക്ഷത്ര ഗ്രൂപ്പ് സി എഫ് ഒ കപില്‍ ഖണ്ഡേല്‍വാല്‍, നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി എന്ന കമ്പനിയിലെ മാനേജര്‍ നിതേന്‍ ഷാഹി എന്നിവരാണ് അറസ്റ്റിലായത്.
ധീരുഭായി അംബാനിയുടെ സഹോദരപുത്രനാണ് വിപുല്‍. നീരവ് മോദിയുടെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഡയമണ്ട് ഗ്രൂപ്പിന്റെ ഫിനാന്‍സ് പ്രസിഡന്റാണ് വിപുല്‍. കേസില്‍ ഇനിയും ഉന്നതന്മാര്‍ കുടുങ്ങും എന്നാണു വിവരം.








