നീരവ് മോദിയില്‍നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് വിലയുള്ള 10,000ത്തിലേറെ വാച്ചുകള്‍

തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത 10,000ത്തിലധികം ആഡംബര വാച്ചുകള്‍. 60 പ്ലാസ്റ്റിക് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാച്ചുകള്‍. വജ്രാഭരണങ്ങള്‍ക്കൊപ്പം വ്യാപാരം നടത്തുന്നതിനുവേണ്ടിയോ അല്ല പ്രമുഖര്‍ക്ക് സമ്മാനിക്കാന്‍വേണ്ടി ഇറക്കുമതി ചെയ്തതാവാം എന്ന് സംശയിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നു. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമെ നീരവ് മോദിയുടെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുവകകള്‍ അധികൃതര്‍ മരവിപ്പിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പു നടത്തിയതിനെത്തുടര്‍ന്നാണ് നീരവ് മോദി നാട് വിട്ടത്.