എല്ലാ ആണുങ്ങളും തുറിച്ചുനോട്ടക്കാര്‍ അല്ല എന്ന് ഗ്രഹലക്ഷ്മിയോട് സോഷ്യല്‍ മീഡിയ ; എതിര്‍ക്കുന്നവരില്‍ മുന്‍പില്‍ സ്ത്രീകള്‍ തന്നെ
സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ് മാത്രുഭൂമിയുടെ വനിതാമാസികയായ ഗ്രഹലക്ഷ്മിയില്‍ വന്ന ഒരു കവര്‍ ഫോട്ടോയും ‘തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടില്‍ വന്ന ലേഖനവും. കേരളത്തിലെ ഒരു പ്രമുഖ പത്രം തന്നെ ഇത്തരത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിന് പല കോണുകളില്‍ നിന്നും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം എതിര്‍പ്പുകള്‍ക്കും കുറവില്ല. ലേഖനത്തിലൂടെ കേരളത്തിലെ പുരുഷന്മാര്‍ മുഴുവന്‍ പെണ്ണിന്റെ മാറിടം കാണാന്‍ ആര്‍ത്തി മൂത്ത് നടക്കുന്നവരാണ് എന്ന് പറയാതെ പറയുകയാണ് ലേഖനം. നൂറില്‍ ഒന്നോ രണ്ടോ പേരുടെ ഈ നോട്ടം കാരണം മുഴുവന്‍ സമൂഹത്തിനെ തന്നെ ലേഖനം കുറ്റപ്പെടുത്തുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സ്ത്രീകളുടെ ഭാഗത്ത് നിന്നുപോലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതുപോലെതന്നെ ലേഖനത്തിലെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിന്റെ ധൈര്യത്തിനേയും ഏവരും പ്രശംസിക്കുന്നുണ്ട്. അതേസമയം പെട്ടന്ന് പ്രശസ്തയാകുവാനുള്ള ശ്രമമാണ് ഇതെന്നാണ് മുന്‍ മാധ്യമ പ്രവര്‍ത്തക റിയ സേല്‍സ് പറയുന്നത്. പ്രശസ്തയാകാന്‍ കാട്ടികൂട്ടുന്ന തത്രപ്പാടുകളാണ് ഇതെന്നു പറഞ്ഞ റിയ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മുല കാണിക്കുന്നതിനെന്തിനാടോ അഭിനന്ദനങ്ങള്‍ എന്ന് ചോദിക്കുന്നു. സാധാരണ ഗതിയില്‍ സ്വന്തം പരിശ്രമം കൊണ്ടും കഴിവ് കൊണ്ടും ഒരു നേട്ടം കൈവരിക്കുമ്പോള്‍ അഭിനന്ദനങ്ങള്‍ പറയുന്നത് സ്വാഭാവികം… സ്വന്തം ശരീരത്തിലെ ഒരു അവയവം തുറന്നു കാണിക്കുന്നതില്‍ എന്ത് മഹത്വമാണ് ഉള്ളതെന്നും റിയ ചോദിക്കുന്നു. മുലയൂട്ടുമ്പോള്‍ തുറിച്ച് നോക്കുന്ന ആണുങ്ങള്‍ക്കെതിരെയുള്ള പ്രഹരമായി ഈ ഉദ്യമത്തെ ഗൃഹലക്ഷ്മി എന്ന പ്രമുഖ മാധ്യമം മുന്നോട്ടു വയ്ക്കുമ്പോള്‍, ഇതോടു കൂടി ഇവിടുത്തെ ഒളിഞ്ഞു നോട്ടങ്ങള്‍ക്കും തുറിച്ചു നോട്ടങ്ങള്‍ക്കും അറുതി വരും എന്ന് ഉറപ്പാക്കാം അല്ലെ. ബോള്‍ഡ് അറ്റംപ്റ്റിന്റെ ന്റെ ന്റെ പേരില്‍ ഒരു കച്ചവട താല്പര്യം ഇവിടെയും ഇല്ല എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും അവര്‍ ആരോപിക്കുന്നു. പണ്ട് സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ സമരം ചെയ്ത കേരളമാണിത്. ഇന്ന് അത് തുറന്നു കാണിക്കാണിക്കാന്‍ വെമ്പല്‍ കൂട്ടുന്നു. ഈ അനിര്‍വചനീയമായ, അഭിനന്ദനാര്‍ഹമായ, അതുല്യമായ കഴിവിനെ, (അതായത് സ്വന്തം സ്വകാര്യ അവയവം തുറന്നു കാണിക്കുക എന്ന കഴിവ് ) പ്രശംസിച്ചാല്‍ അവന്‍ പുരോഗമനവാദിയും ബുദ്ദിജീവി വര്‍ഗ്ഗത്തില്‍ പെട്ടവനും വിമര്‍ശിച്ചാല്‍ അവന്‍ സദാചാര കുരു പൊട്ടുന്നവനും ബുദ്ദിയില്ലാത്തവനും എന്ന രീതിയില്‍ അറിയപ്പെടുന്നുവെന്നും റിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
അതേസമയം പെണ്‍ ശരീരത്തിലെ ഏറ്റവും മനോഹരമായ ഇടമാണ് മാറിടം എന്നാണ് എഴുത്തുകാരിയായ ശ്രീപാര്‍വതി പറയുന്നത്. ദൂരെ നിന്നും ഏകദേശം രണ്ടു കൈ അക്കാലത്തു നിന്നുവരെ ഒരു സ്ത്രീയെ നോക്കുമ്പോള്‍ അവളുടെ മാറിടം കൂടി ഉള്‍പ്പെടെയുള്ള കാഴ്ചയാണ് കിട്ടുക. അതുകൊണ്ടു തന്നെ ആ നോട്ടം തെറ്റാണെന്നു തോന്നിയിട്ടില്ല, അത് ചുഴിഞ്ഞു നോട്ടവുമല്ല.
മുല കൊടുക്കുന്ന അമ്മമാരെ ബസ് സ്റ്റോപ്പിലൊക്കെ വച്ചും കണ്ടിട്ടുണ്ട്, പലരും സാരി മറച്ചു തന്നെയാണ് കുട്ട്യോള്‍ക്ക് പാല് നല്‍കുന്നത് കണ്ടത്. കൗതുകം കൊണ്ട് വിടവിലൂടെ കുഞ്ഞിന്റെ പാല് കുടി കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ സ്വയം ജാള്യത തോന്നി നോട്ടം മാറ്റുമെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ ആ ചിത്രം കാണുമ്പോഴൊക്കെ എന്തെ ആ മാറിടത്തില്‍ തന്നെ തറഞ്ഞു പോകുന്നു! പുരുഷന്മാരെ ഉദ്ദേശിച്ചു, അവരുടെ ചുഴിഞ്ഞു നോട്ടത്തിനെതിരെയുള്ള ക്യാംപയിനാണെങ്കില്‍ എനിക്കെന്തേ ഇങ്ങനെ ആ മാറിടഭംഗിയിലേയ്ക്ക് തന്നെ മിഴികളോടിക്കാന്‍ തോന്നുന്നു എന്ന ചോദ്യവും പാര്‍വതി ചോദിക്കുന്നു. മുലകളും അവയുള്‍ക്കൊളുന്ന മാറിടവും ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്ന് തന്നെയാണ്.അവിടെ കുഞ്ഞിരുന്നു പാല് കുടിക്കുന്നിടത്താണ് അതിന്റെ തലം മാറുന്നത്.സണ്ണി ലിയോണിന്റെ മാറിടം കാണുന്ന അതെ ഫീലില്‍ അടുത്ത വീട്ടിലെ ചേച്ചിയുടെ ഇടിഞ്ഞു തൂങ്ങിയ മുലയും മുലയൂട്ടലും കാണാനാകില്ലല്ലോ എന്നും പാര്‍വതി പറയുന്നു.
പാര്‍വതിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
മുലയൂട്ടലിനെ കുറിച്ചുള്ള ചിത്രങ്ങളും ലേഖനങ്ങളും നിരവധി വന്നിട്ടും വായിച്ചിട്ടുമുണ്ട്. പെണ്‍ ശരീരത്തിലെ ഏറ്റവും മനോഹരമായ ഇടമാണതെന്നു തോന്നിയിട്ടുണ്ട്. ദൂരെ നിന്നും ഏകദേശം രണ്ടു കൈ അക്കാലത്തു നിന്നുവരെ ഒരു സ്ത്രീയെ നോക്കുമ്പോള്‍ അവളുടെ മാറിടം കൂടി ഉള്‍പ്പെടെയുള്ള കാഴ്ചയാണ് കിട്ടുക. അതുകൊണ്ടു തന്നെ ആ നോട്ടം തെറ്റാണെന്നു തോന്നിയിട്ടില്ല, അത് ചുഴിഞ്ഞു നോട്ടവുമല്ല.
മുല കൊടുക്കുന്ന അമ്മമാരെ ബസ് സ്റ്റോപ്പിലൊക്കെ വച്ചും കണ്ടിട്ടുണ്ട്, പലരും സാരി മറച്ചു തന്നെയാണ് കുട്ട്യോള്‍ക്ക് പാല് നല്‍കുന്നത് കണ്ടത്. കൗതുകം കൊണ്ട് വിടവിലൂടെ കുഞ്ഞിന്റെ പാല് കുടി കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ സ്വയം ജാള്യത തോന്നി നോട്ടം മാറ്റും. ജിലുവിന്റെ തന്റേടം ആദ്യം സമ്മതിക്കട്ടെ, അത്രയെളുപ്പമല്ല, ജീവിച്ചു പോകുന്ന കാഴ്ചയുടെ വിശ്വാസങ്ങളെ അത്ര പെട്ടെന്ന് തകര്‍ത്തു കളയാന്‍. അതുകൊണ്ടു ഇത്തരമൊരു ശ്രമത്തിനു ഗൃഹാലക്ഷ്മിയ്ക്കും ജിലു എന്ന മോഡലിലും അഭിനന്ദനം.
സ്വന്തമായി കുട്ടിയില്ലാത്തതു കൊണ്ട് ആദ്യം കണ്ടപ്പോള്‍ തന്നെ ഇതേ അഭിനന്ദനം തന്നെയാണ് മനസ്സില്‍ വന്നതും. പക്ഷെ എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ ആ ചിത്രം കാണുമ്പോഴൊക്കെ എന്തെ ആ മാറിടത്തില്‍ തന്നെ തറഞ്ഞു പോകുന്നു! പുരുഷന്മാരെ ഉദ്ദേശിച്ചു, അവരുടെ ചുഴിഞ്ഞു നോട്ടത്തിനെതിരെയുള്ള ക്യാംപയിനാണെങ്കില്‍ എനിക്കെന്തേ ഇങ്ങനെ ആ മാറിടഭംഗിയിലേയ്ക്ക് തന്നെ മിഴികളോടിക്കാന്‍ തോന്നുന്നു!
ഇല്ല, എനിക്ക് മാത്രമല്ല, പല സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെയെന്ന് പോസ്റ്റുകള്‍ കാട്ടി തന്നു. മനോഹരമായ ഒന്ന് കണ്ടാല്‍ നോക്കുന്നത് അത്ര ബോറന്‍ ഏര്‍പ്പാടൊന്നുമല്ല. പക്ഷെ ഇത് ഇത്രയും തുറന്നു കാട്ടിയിട്ട് നിങ്ങള്‍ ഇങ്ങനെ ചുഴിഞ്ഞു നോക്കരുത് എന്നെഴുതുന്നിടത്തു തന്നെയാണ് അതിന്റെ കച്ചവട തന്ത്രം മറനീക്കപ്പെടുന്നത്. ഞാനെന്തോ തെറ്റ് ചെയ്തു എന്ന മട്ടിലുള്ള സ്വയം വിമര്‍ശനം ആദ്യം നേരിടേണ്ടി വന്നെങ്കിലും അത് കാര്യമാക്കുന്നില്ല. മുലകളും അവയുള്‍ക്കൊളുന്ന മാറിടവും ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്ന് തന്നെയാണ്.അവിടെ കുഞ്ഞിരുന്നു പാല് കുടിക്കുന്നിടത്താണ് അതിന്റെ തലം മാറുന്നത്.സണ്ണി ലിയോണിന്റെ മാറിടം കാണുന്ന അതെ ഫീലില്‍ അടുത്ത വീട്ടിലെ ചേച്ചിയുടെ ഇടിഞ്ഞു തൂങ്ങിയ മുലയും മുലയൂട്ടലും കാണാനാകില്ലല്ലോ!
പാല് ചുരത്താത്ത മാറിടത്തിന്റെയും കുഞ്ഞിനോടുള്ള നീതികേടിന്റെയും ചോദ്യങ്ങള്‍ ചോദിക്കുന്നില്ല, നിലവാരവും വിലയുമില്ലാത്ത ഇടിഞ്ഞു തൂങ്ങിയ മുലകളുള്ള അമ്മമാരുടെ ധാര്‍മിക രോഷവും ചോദിക്കുന്നില്ല. അത്തരം ചോദ്യങ്ങളുണ്ട് ഇന്നെല്ലായിടവും. ഇവിടൊന്നെ ചോദ്യമുള്ളൂ, മനോഹരമായ മുലയൂട്ടല്‍ അങ്ങനെ കാണാന്‍ കിട്ടാറില്ലെങ്കിലും വല്ലപ്പോഴും ഇങ്ങനെ കിട്ടുമ്പോള്‍ നോക്കാതിരിക്കണോ? മോഡലിന്റെ മുഖത്തിനേക്കാളും മാറിടത്തേയ്ക്കു പോയ കണ്ണുകളെ സ്വയം പിന്‍വലിക്കണോ?
ഇങ്ങനെയൊക്കെയാണെങ്കിലും പുരുഷന്മാരുടെ അവസ്ഥ എന്തായിരിക്കും?
എവിടെയോ വായിച്ചതോര്‍ക്കുന്നു, മിക്ക പുരുഷന്മാരും (മനോരോഗികളായ ഞരമ്പന്‍മാരൊഴികെ) സ്ത്രീയുടെ മുലകളില്‍ അവന്റെ സ്വന്തം അമ്മയെ തിരയുന്നവനാണ്. എത്ര കിട്ടിയാലും മതിയാകാത്ത വാത്സല്യവും കരുതലും തിരയുന്നവരാണ്!