സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രിംകോടതി
സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി. ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് കോടതി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയപരിധി അനുവദിച്ചത്. ആധാര്‍ താത്കാല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയവും നീട്ടിയിട്ടുണ്ട്. ആധാര്‍ നിയമത്തിന്റെസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതു വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്.
നേരത്തെ മാര്‍ച്ച് 31വരെ ആയിരുന്നു ആധാര്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി സബ്സിഡി അടക്കമുള്ള മറ്റ് സേവനങ്ങള്‍ക്ക് ബാധകമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ സബ്സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.