ഒരു മകളും സ്വന്തം അമ്മയോട് ചെയ്യാത്ത ക്രൂരത ; മനസാക്ഷി മരവിക്കും ഈ വീഡിയോ കണ്ടാല്‍

കണ്ണൂര്‍ ആയിക്കരയിലാണ് മനുഷത്വം മരവിച്ച ഈ സംഭവം ഉണ്ടായിരിക്കുന്നത്. സ്വന്തം അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന മകളുടെ വീഡിയോ ആണ് പുറത്തു വന്നത്. നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്ന സമയം ആണായി പിറന്നവന്‍ ഉണ്ടെങ്കില്‍ പോലീസിനെ വിളിക്ക് എന്ന് വെല്ലുവിളിക്കുന്ന ഈ സ്ത്രീ നാട്ടുകാരോടുള്ള ദേഷ്യം കൂടി സ്വന്തം അമ്മയോട് തീര്‍ക്കുന്നത് കാണാം. വീട്ടു ജോലികള്‍ അമ്മ ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ അമ്മയെ ഉപദ്രവിക്കുന്നത്. സമയത്ത് ആഹാരമോ വെള്ളമോ അമ്മയ്ക്ക് മകള്‍ കൊടുക്കാറുമില്ല എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.