പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘം ; പെണ്‍കുട്ടിയുടെ കാതും കൈവിരലുകളും മുറിച്ചെടുത്തു
ബിഎഡ് വിദ്യാര്‍ഥിനിയായ വിലാഷ് വഗേല എന്ന 21കാരിക്കാണ് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ അക്രമി സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. ശക്തമായ ചെറുത്തുനില്‍പ് നടത്തിയതോടെ അക്രമികള്‍ ശിരോചര്‍മ്മത്തോട് കൂടി പെണ്‍കുട്ടിയുടെ തലമുടി വലിച്ചുപറിച്ചെടുത്തു.
അവളുടെ കാതുകളും കൈവിരലും മുറിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ അഹമ്മദാബാദിലെ വിഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.