ഫിലിം ചേംബര്‍ ഓഫീസിനു മുന്പില് പരസ്യമായി തുണിയുരിഞ്ഞുള്ള പ്രതിഷേധവുമായി നടി (വീഡിയോ)
തെലുങ്ക് താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേംബര്‍ ഓഫീസിനു മുന്പില് പരസ്യമായി തുണിയുരിഞ്ഞുള്ള പ്രതിഷേധവുമായി രംഗത്ത് വന്നത്. തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഫീസിന് മുന്നില്‍ ടോപ് ലെസായിട്ടായിരുന്നു താരത്തിന്റെ പ്രതിഷേധം. തെലുങ്ക് സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുന്നത് മുംബൈയില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കാണെന്നാണ് താരത്തിന്റെ വാദം. തെലുങ്ക് സിനിമകളുടെ ഭാഗമാകാന്‍ തെലുങ്ക് പെണ്‍ക്കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ല. ഇന്സ്ട്രിയില് നടക്കുന്ന വിവേചനം പുറം ലോകത്തെ അറിയിക്കാന്‍ ഇതിനെക്കാലും നല്ലൊരു മാര്‍ഗമില്ലെന്നും ഇവര്‍ പറഞ്ഞു. അവസരത്തിന് വേണ്ടി സിനിമ മേഖലയിലുള്ള പല നിര്‍മ്മാതാക്കള്‍ക്കും സംവിധായകന്മാര്ക്കും നഗ്നവീഡിയോകള്‍ അയച്ചു കൊടുത്തിരുന്നു.എന്നാല്‍ ഇതുവരെ തനിയ്ക്ക് ആരും അവസരം തന്നിട്ടില്ല. എന്നാല്‍ ചിലര്‍ പെണ്‍ക്കുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്നും താരം പറഞ്ഞു.
പലരും തന്നോട് ലൈവ് ന്യൂഡ് വീഡിയോ വരെ ചോദിച്ചിരുന്നുവെന്നും താരം തുറന്നടിച്ചു. തെലുങ്ക് സിനിമ ലോകത്തിന്റെ ഭാഗത്ത് നിന്ന് മോശമായ സമീപനമാണ് ലഭിക്കുന്നത്. തെലുങ്ക് നടിമാരെ കോള്‍ ഗേള്‍ എന്ന് എന്ന് വിളിച്ചിട്ടു പോലും ആരും ഇതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ലയെന്നും ശ്രീ പറയുന്നു. നേരത്തെ പ്രശസ്ത ഗായകന് ശ്രീറാമിനെതിരെ ആരോപണവുമായി ശ്രീരംഗത്തെത്തിയിരുന്നു. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ നല്കാന് അദ്ദേഹം ആവശ്യപ്പെട്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശ്രീറാം വാട്സ്പ്പ് മെസേജും താരം പുറത്തു വിട്ടിട്ടുണ്ട്. ഗായകന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള അറ്റ കൈ പ്രയോഗം നടത്തിയതെന്നും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശസ്തി കിട്ടാനുള്ള താരത്തിന്റെ പുതിയ മാര്‍ഗ്ഗമാണ് ഇതെന്നാണ് സിനിമാ ലോകം പറയുന്നത്.