പണം നല്‍കാന്‍ ഭര്‍ത്താവ് ഭാര്യയെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു (വീഡിയോ)
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയയ്ക്കുകയും ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതി പ്രസവിച്ചിരുന്നു. ഇതിനുള്ള ചിലവിന്റെ കാശ് ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ യുവതിയെ മര്‍ദിചത്. വീഡിയോ ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ എത്തിയ ബന്ധുക്കള്‍ കാണുന്നത് കെട്ടിത്തൂക്കിയിട്ട നിലയിലുള്ള യുവതിയെയാണ്.
മര്‍ദനത്തിനെ തുടര്‍ന്ന് യുവതിയുടെ ബോധം പോയിരുന്നു. സംഭവത്തില്‍ സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനും കുടുംബത്തിലെ നാലുപേര്‍ക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.