ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ ഈസ്റ്റര്‍ വിഷു ആഘോഷം ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ കുടുംബാംഗങ്ങള്‍ ഈസ്റ്റര്‍ വിഷു ആഘോഷം സംയുക്തമായി സംഘടിപ്പിച്ചു.
സംഘടനയുടെ പ്രസിഡന്റ് സന്തോഷ് പനച്ചിക്കല്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയ ഫാ. തോമസ് പ്രശോഭ് സന്ദേശം നല്‍കി. മാതൃ രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉടലെടുക്കുമ്പോള്‍, പുതുജീവിതത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം ഉള്‍കൊള്ളുന്ന ഈ രണ്ടു ആഘോഷങ്ങളും ഒരുമിച്ചു കൊണ്ടാടാന്‍ പ്രവാസികളായി ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന അവസരത്തെ ഏറെ വിലമതിക്കുന്നുവെന്നു സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
വിഷുവിന്റെ ചരിത്രവും, ആഘോഷം ബാക്കിയാക്കുന്ന നന്മകളെയും പ്രതിപാദിച്ച് ധന്യ മോഹന്‍ പ്രഭാഷണം നടത്തി. ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഏപ്രില്‍ മാസത്തി ജന്മദിനം ആഘോഷിച്ചവര്‍ ഒരുമിച്ചു ചേര്‍ന്ന് കേക്ക് മുറിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. സെക്രട്ടറി സജി മതുപുറത്ത് നന്ദി അറിയിച്ചു.