പ്രായപൂര്‍ത്തിയാകാത്ത മകളെ അനാശ്യാസ്യത്തിനു പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍

തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിലാണ് അമ്മയെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നതായും പോലീസ് പറയുന്നു. അമ്മയുടെയും കാമുകന്റെയും ഉപദ്രവം സഹിക്കാന്‍ വയ്യാത്ത പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അമ്മയറിയാതെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതാം തീയതി മകളെ കാണാനില്ലെന്നു കാട്ടി അമ്മ വെള്ളറട പോലീസില്‍ നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണത്തിലാണ് അമ്മയും കാമുകനും കുടുങ്ങുന്നത്.

പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിന് കുട്ടിയുടെ ഡയറി ലഭിച്ചു. അതില്‍ അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തിയ കുട്ടിയെ പോലീസ് ചോദ്യം ചെയ്ത സമയം ഇടയ്ക്കിടെ വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീടു വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നല്‍കി. അമ്മയ്ക്കും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. വീട്ടമ്മയുടെ കാമുകന്‍ ഒളിവിലാണ്.