യു എസ് ; നദിയില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മുങ്ങി മരിച്ചു
പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്സ് (32) ആണ് മരിച്ചത്. ബ്ലാക്ക് റിവറിലെ ചെറുബോട്ടില്‍ സവാരിക്കിടെ വെള്ളത്തില്‍ വീണ റോബര്‍ട്ട് ജോണ്‍ ലെവാന്‍ഡോസ്‌കിയെ (47) രക്ഷിക്കാന്‍ ശ്രമിക്കവെയാണ് അലക്സ് അപകടത്തില്‍ പെട്ടത്. എന്നാല്‍ തണുപ്പ് കൂടിയ വെള്ളത്തില്‍ ലൈഫ് വെസ്റ്റ് ഒന്നുമില്ലാതെ ചാടിയതിനാല്‍ സുമിത്തും അപകടത്തില്‍പ്പെടുകയായിരുന്നു.
രാത്രിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഡിട്രൊയിറ്റിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അംഗമാണ്. ഭാര്യ ജാന, പുത്തങ്കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്സിന്റെയും (ബേബി) കുഞ്ഞുമോളുടെയും മകനാണ്. സഹോദരി സ്മിത അലക്സ്.