17കാരനെ ബലാല്‍സംഗം ചെയ്ത ശേഷം മലദ്വാരത്തില്‍ ഇരുമ്പുദണ്ഡ് കയറ്റി
വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം. അഞ്ചുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തത്. തന്‍റെ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്ന സമയമാണ് 17കാരന്‍ ആക്രമണത്തിനിരയായത്. അഞ്ചു പേര്‍ ചേര്‍ന്ന് ഇയാളെ ഒരു കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവര്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. കൂടാതെ, അക്രമദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അക്രമികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.