പ്രധാനമന്ത്രി പ്രസവിച്ചു ; പെണ്‍കുഞ്ഞ് ; ജനനം ബേനസീര്‍ ഭുട്ടോവിന്റെ ജന്മദിനത്തില്‍
ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡീന്‍ ആണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 37 കാരിയായ ജസീന്തയുടെ ആദ്യ പ്രസവമാണ് ഇത്. വ്യാഴാഴ്ച വൈകീട്ട് 4 .45 നായിരുന്നു പ്രസവം. ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലൂടെ അവര്‍ തന്നെയാണ് വിവരം പുറം ലോകത്തിനെ അറിയിച്ചത്. കുഞ്ഞിന് 3 .31 കിലോഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പ് പ്രധാനമന്ത്രിയായിരിക്കെ പ്രസവിച്ച വ്യക്തി ബേനസിര്‍ ഭൂട്ടോ ആയിരുന്നു. 1990 ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന സമയം അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ജസീന്തയുടെ പ്രസവത്തിനു വേറെയും കൗതുകമുണ്ട്. ബേനസീറിന്റെ ജന്മദിനത്തിലാണ് ജസീന്തയ്ക്ക് പെണ്‍കുഞ ജനിക്കുന്നത്. 1953 ജൂണ്‍ 21നു കറാച്ചിയിലാണ് ബേനസീര്‍ ജനിക്കുന്നത്. ആറാഴ്ചത്തെ പ്രസവാവധി എടുക്കുമെന്ന് അവര്‍ അറിയിച്ചു. അതുവരെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ വിന്‍സ്റ്റണ്‍ പീറ്റേഴ്സിനായിരിക്കും ചുമതല. പ്രസവത്തിനു ദിവസങ്ങള്‍ മുന്‍പ് വരെ അവര്‍ ഓഫീസിലെത്തി ജോലികള്‍ നിര്‍വഹിച്ചിരുന്നു. ക്‌ളര്‍ക് ഗെയ്ഫോര്‍ഡാണ് ജസീന്തയുടെ ഭര്‍ത്താവ്. 1856 നു ശേഷം ന്യൂസീലന്‍ഡ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് അവര്‍.