വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങാന്‍ ഇനി സര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമം
കാശ്മീരിലാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫെയ്‌സ്ബുക്ക് പേജുകളും തുടങ്ങാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതുനിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. കശ്മീരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഭരണ നിര്‍വഹണത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണിത്. ഗ്രൂപ്പ് അഡ്മിന്‍മാരുടെ വിവരങ്ങള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഗ്രൂപ്പ് തുടര്‍ന്നുകൊണ്ടുപോകാന്‍ പത്ത് ദിവസത്തിനകം അനുമതി നേടിയിരിക്കണമെമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രൂപ്പ് അഡ്മിന്‍മാര്‍ അധികൃതര്‍ക്ക് മുമ്പാകെ സത്യവാങ്മൂലവും നല്‍കേണ്ടിവരും. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വിവരങ്ങള്‍ക്ക് ഉത്തരവാദികള്‍ തങ്ങളായിരിക്കുമെന്നും നിയമവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ നടപടി നേരിടാന്‍ തയ്യാറാണെന്നും സര്‍ക്കാരിനു മുന്നില്‍ സത്യവാങ്മൂലവും നല്‍കണം. നിബന്ധനകള്‍ക്ക് വിരുദ്ധമായി അക്കൗണ്ടുകള്‍ ആരംഭിച്ചാല്‍ ഭീകരവിരുദ്ധ നിയമം, യു.എ.പി.എ, തുടങ്ങിയവ ചുമത്തി അറസ്റ്റ് അടക്കമുള്ളവയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.









