ഡോക്യുമെൻററി സിനിമാ സംവിധായകർക്കുള്ള സംഘടന DFFK നിലവില്‍ വന്നു

തിരുവനന്തപുരം : ഡോക്യുമെന്ററി സിനിമാ സംവിധായകര്‍ക്ക് ഒരു സംഘടന എന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.documentary film makers forum of Kerala, DFFK എന്ന പേരില്‍ സംഘടനയുടെ പ്രാഥമിക രൂപം ഇന്നലെ (29/07/2018) തിരുവനന്തപുരം YMCA യില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം കൊണ്ടു.

ഭാരവാഹികളായി മധു ഇറവങ്കര (പ്രസിഡണ്ട്), വിജു വര്‍മ്മ (സെക്രട്ടറി), വേണുനായര്‍(വൈസ് പ്രസിഡണ്ട്), നൂറനാട് രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) ചന്ദ്രലേഖ (ട്രഷറര്‍)

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി R ശരത്, എം.വേണുകുമാര്‍, വിനോദ് മങ്കര, മജീദ്ഗുലിസ്ഥാന്‍ ,വാള്‍ട്ടര്‍ ഡിക്രൂസ് ,AV തമ്പാന്‍, ആശ പ്രഭ, ബിനു രാജ്, ദീപക് ഗോപി എന്നിവരടങ്ങുന്ന ad-hoc കമ്മറ്റിയെ തിരഞ്ഞെടുത്തു. സംഘടനയുടെ രജിസ്ട്രഷന്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുന്നതാണ്.

ആഗസ്റ്റ് ആദ്യവാരം എറണാകുളം തൃശൂര്‍ കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ നടത്തി തുടര്‍ന്ന് സംസ്ഥാന തലത്തില്‍ വിപുലമായ യോഗവും സംഘടനയുടെ ഉദ്ഘാടനവും നടത്താന്‍ ഉദ്ദേശിക്കുന്നു. സംഘടനയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ഡോക്യുമെന്ററി സംവിധായകര്‍ 9447007626 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കാലങ്ങളായി അസംഘടിതമായി നിലനില്‍ക്കുന്ന ഈ മേഖലയെ സംഘടിതമാക്കുവാനും അര്‍ഹമായ നിരവധി അവകാശങ്ങള്‍ നേടിയെടുക്കുവാനുമുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാവുക.