കേരളാ പോലീസിലെ പെണ്‍പുലികളുടെ ആദ്യ വീഡിയോ പുറത്ത്

കേരള പൊലീസിലെ ആദ്യ വനിത കമാന്‍ഡോ സംഘം കര്‍മ്മരംഗത്തേക്കിറങ്ങുന്നു. വനിത പോലീസ് ബറ്റാലിയന്റെ കീഴില്‍ പരിശീലനം നേടിയ 44 പേരാണ് ആദ്യ വനിത കമാന്‍ഡോ സംഘത്തിലുള്ളത്. കേരള പോലീസ് കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനൊപ്പമാണ് ഇവരുടെ പ്രവര്‍ത്തനം. ജംഗിള്‍ വാര്‍ ട്രെയിനിങ്ങും അര്‍ബന്‍ ഓപ്പറേഷനും ഉള്‍പ്പെടെയുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നിര്‍ദിഷ്ട പരിശീലനക്രമമനുസരിച്ചാണ് കമാന്‍ഡോകളെ വാര്‍ത്തെടുത്തത്.

അത്യാധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയ ആയോധനമുറകളിലെ പരിശീലനത്തിനും പുറമെ മാവോയിസ്‌ററ് തീവ്രവാദ ഭീഷണികളെ നേരിടുവാനുള്ള പ്രത്യേക പരിശീലനവും ഇവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള വിപുലമായ പരിശീലനവും വരും നാളുകളില്‍ ഇവര്‍ക്ക് നല്‍കുമെന്നു പോലീസ് അധികൃതര്‍ പറയുന്നു.