പ്രളയത്തില്‍ വീട് തകര്‍ന്ന വിഷമത്തില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

എറണാകുളം കോതാടാണ് സംഭവം. റോക്കി എന്ന കുഞ്ഞപ്പനാ(60)ണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. പ്രളയശേഷമുള്ള വീടിന്റെ അവസ്ഥയില്‍ മനംനൊന്താണ് കുഞ്ഞപ്പന്‍ ആത്മഹത്യ ചെയ്തത് എന്ന് നാട്ടുകാര്‍ പറയുന്നു.

പ്രളയബാധയെ തുടര്‍ന്ന് റോക്കിയുടെ വീടിനുളള്ളില്‍ ചെളി നിറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് റോക്കി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.