തീവ്രമഴ വരുന്നു ; സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത , ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Kochi: An aerial view of flood-hit areas of Aluva in Kochi, Friday, Aug 9, 2019. (PTI Photo) (PTI8_9_2019_000221B)

സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. പ്രദേശികമായി മിന്നല്‍ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്, കഴിഞ്ഞ് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായിരുന്നു.

ഇന്നും നാളെയും കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായിരിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാകും. പിന്നീട് വടക്കന്‍ കേരളത്തിലും മഴ കനക്കും. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കര്‍ണാടക തമിഴ്‌നാട് തീരത്തായി ഒരു ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ്. ഇക്കാരണങ്ങളാണ് കാലവര്‍ഷം കനക്കുന്നത്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

വയനാടും കാസര്‍കോടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നുകൂടി കനക്കും. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുള്ളത്. കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പ്പൊട്ടലിനും സാധ്യത ഉണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമര്‍ദ്ദമായി മാറിയേക്കും.