തൃശൂര്‍ ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം

തൃശൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് നാളെ തൃശൂര്‍ ബസിലിക്കയില്‍ സ്വീകരണം നല്‍കും. മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.

സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത്.