ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ നല്‍കി ഇന്ത്യന്‍ നേവി

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി ഇന്ത്യന്‍ നേവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ സംഭാവന നല്‍കി. ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വീകരിച്ചു കഴിഞ്ഞു.

അതേസമയം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കും. പത്തു തവണയായി തുക നല്‍കുന്നതിനുള്ള ചെക്കുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് കൈമാറി.

തിങ്കളാഴ്ചവരെ 727.36 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ സംഭാവനകളുടെ വിവരങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.