മറ്റു പുരുഷന്മാരുമായി ഫോണില്‍ സംസാരം ഭര്‍ത്താവ് തടഞ്ഞതില്‍ മനംനൊന്ത് മൂന്ന് കുട്ടികളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്തു
മറ്റുള്ള പുരുഷന്മാരുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ചതിന്റെ പേരില്‍ മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം യുവതി ആത്മഹത്യ ചെയ്തു.
തമിഴ്‌നാട് സേലത്ത് കൊഴിഞ്ഞിപ്പട്ടിയെന്ന സ്ഥലത്തെ വീട്ടില്‍ നിന്ന് മൂന്നു ദിവസമായി കാണാതായ 26കാരിയായ യുവതിയുടെയും ഏഴും മൂന്നു വയസുള്ള കുട്ടികളുടെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം വീടിനടത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ കണ്ടെത്തിയപ്പോള്‍ ആണ് ആത്മഹത്യക്ക് കാരണമായ സംഭവം ലോകം അറിഞ്ഞത്. യുവതി ഫോണ്‍ ഉപയോഗിച്ചതിന്റെ പേരിലുള്ള ശകാരത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭര്‍ത്താവ്. ഇതിനെതരെ പ്രതികരിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഫോണില്‍ നിന്നും യുവതി വിളി തുടര്‍ന്നതോടെ ഭര്‍ത്താവ് രൂക്ഷമായ ഭാഷയില്‍ ശകാരിച്ചു. സംഭവത്തിന് ശേഷം ജോലിക്ക് പോയി തിരിച്ചുവന്നപ്പോള്‍ കുട്ടികളെയും യുവതിയെയും കാണാതാവുകയായിരുന്നു.









