അശ്ലീല പോണ്‍ സൈറ്റുകള്‍ക്ക് വിലങ്ങിട്ട് ജിയോ
പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ അശ്ലീല പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ യൂസര്‍ ഫോറങ്ങളിലും മറ്റും നിരവധി പേരാണ് ഇതു സംബന്ധിച്ച പരാതി ഉന്നയിക്കുന്നത്.
റിലയന്‍സ് ജിയോ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കൊന്നും തന്നെ പോണ്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യൂസര്‍ ഫോറങ്ങളിലും സൈബര്‍ ഗ്രൂപ്പുകളിലും ഉയരുന്ന പരാതി . പരാതികളുടെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് അശ്ലീല സൈറ്റുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.
സര്‍ക്കാര്‍/കോടതി നിര്‍ദേശപ്രകാരമല്ലാതെ ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് സേവനദാതാവ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല.