എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു

എട്ടു വയ്സുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ബയോഡൈവേഴ്‌സിറ്റി പാർക്കിന് സമീപമാണ് മൃതദേഹം കണ്ടത്. രാവിലെ 7.30 ഓടെ നാട്ടുകാരാണ് ബാഗ് കണ്ടത്. അതേസമയം മരിച്ച കുട്ടിയെ പറ്റി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണു പോലീസ് പറയുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി ബാഗ് പരിശോധിക്കുകയായിരുന്നു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.