അസോസിയേഷൻ പരിപാടിയ്ക്കിടെ റിസോർട്ട് തകർന്നു വീണു ; 50 ഓളം പൊലീസുകാർക്ക് പരിക്ക്,മൂന്ന് പേരുടെ നില ഗുരുതരം
കണ്ണൂര്‍ : പൊലീസ് അസോസിയേഷന്‍ പരിപാടിയ്ക്കിടെ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക് പരിക്ക്.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബീച്ചിനോട് ചേര്‍ന്നുള്ള കാന്‍ബേ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.
സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.80 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.തലയ്ക്കാണ് ഏറെ പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്.
മരം കൊണ്ടും,തടി കൊണ്ടും നിര്‍മ്മിച്ച മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.മന്ത്രി കടന്നപ്പള്ളി ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി അല്‍പ്പ സമയങ്ങള്‍ക്കകമായിരുന്നു അപകടം. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.
വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്.
പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.