വനിതാ കോണ്‍സ്റ്റബിളിനെ ക്രൈംബ്രാഞ്ച് എസ്.ഐ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി

വനിതാ കോണ്‍സ്റ്റബിളിനെ ക്രൈംബ്രാഞ്ച് എസ്ഐ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി. ശീതള പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയ ശേഷം സഹപ്രവര്‍ത്തകയായ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചുവെന്നാണ് പരാതി.

നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐ അമിത് ഷെലാറിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എസ്ഐ ഇത് പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു.

സിബിടി, പന്‍വേല്‍, കമോത്ത്, കര്‍ഗാര്‍ തുടങ്ങി സ്ഥലങ്ങളില്‍വെച്ച് നിരവധി തവണ പീഡിപ്പിച്ചതായും പരാതിക്കാരി പറയുന്നു. പരാതിക്കാരിയും എസ്ഐയും 2010 മുതല്‍ ഒരേ സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവിനൊപ്പം നേരിട്ടെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്.