അയോധ്യ ; ഹര്‍ജികള്‍ ജനുവരി നാലിന് സുപ്രീം കോടതി പരിഗണിക്കും
അയോധ്യ വിഷയത്തില്‍ ഉള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. അയോധ്യ കേസില്‍ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നുകക്ഷികള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.